കരുനാഗപ്പള്ളി : സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാലയും നൈറ്റ് ചെസ് ക്ലബും സംയുക്തമായി സംസ്ഥാനതല ഏകദിന ചെസ് മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.എസ്. അജയകുമാർ അദ്ധ്യക്ഷനായി. പി.ജി. ഉണ്ണിക്കൃഷ്ണൻ, എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ചെസ് ടൂർണമെന്റിൽ ദേശീയ ചെസ് താരം മാർത്താണ്ഡൻ (എറണാകുളം) ചാമ്പ്യനായി. അബ്ദുള്ള എം. നിസ്തർ, അജിൻ രാജ്, എസ്. സനിൽ, പി.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ദേശീയ ജൂനിയർ ചെസ്‌താരം നഫീന സമീർ ചാമ്പ്യനായി. എസ്. നവനീത് രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് നഗരസഭാ കൗൺസിലർ റജി ഫോട്ടോപാർക്ക് സമ്മാനങ്ങൾ നൽകി.