കരുനാഗപ്പള്ളി: ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ടൗണിൽ രക്തസാക്ഷ്യം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകളുടെ സർക്കാരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി യു. കണ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണ പിള്ള, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി നിസാം കൊട്ടിലിൽ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ, ജില്ലാ എക്സി. അംഗം ആർ. ശരവണൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂർ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അനന്തു, ബി. ശ്രീകുമാർ, അജ്മൽ, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് തുടങ്ങിയവർ സംസാരിച്ചു.