photo
ഡി.സി വാക്സ് പുരസ്ക്കാരം മന്ത്രി കെ.രാജുവിൽ നിന്നും ഗ്രന്ഥശാലാ പ്രവർത്തകർ ഏറ്റ് വാങ്ങുന്നു.

കരുനാഗപ്പള്ളി: കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ ലൈബ്രറിക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഡി.സി പുരസ്കാരം കരുനാഗപ്പള്ളി താലൂക്കിലെ പ്രബോധിനി ഗ്രന്ഥശാലയ്ക്ക് ലഭിച്ചു. പ്രശസ്തിപത്രവും 50,000 രൂപയുടെ പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ. രാജു പ്രബോധിനി പ്രവർത്തകർക്ക് പുരസ്കാരം കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, കവി ചവറ കെ.എസ്. പിള്ള, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എ. നാസർ, ജില്ലാ എക്സി. അംഗം ഉഷാകുമാരി എന്നിവർ സംസാരിച്ചു. പ്രബോധിനി ഗ്രന്ഥശാലയ്ക്ക് വേണ്ടി ഗ്രന്ഥശാലാ പ്രസിഡന്റ് പി. ദീപു, ശ്യാം രാജ്, മുനീർ, ശിവ ചന്ദ്രൻ, നന്ദുലാൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.