തഴവ: കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വവ്വക്കാവ് ജംഗ്ഷനിൽ രമേശ് ചെന്നിത്തലയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥമാണ് ഇത്. ശരാശരി 25 അടിയോളമാണ് ഇതിന്റെ ഉയരം.
ട്രസ്റ്റ് ചെയർമാൻ കളരിക്കൽ ജയപ്രകാശ്, ലീലാകൃഷ്ണൻ ,മേടയിൽ ശിവപ്രസാദ്, കെ.എസ് പുരം രാജേഷ്, വള്ളിക്കാവ് ശ്രീകുമാർ , ഗുരുപ്രസാദ്, ബിനി അനിൽ ,അഞ്ജനം രാജു, ഓമനക്കുട്ടൻ പിള്ള, കടത്തൂർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചത്.