
വരുമാനം നിലച്ച് മേഖല
കൊല്ലം: വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടും ലോക്ക് ഡൗണിലെ ആലസ്യം വിട്ടുമാറാതെ ടൂറിസം മേഖല. സെപ്തംബർ മുതൽ മാർച്ച് വരെയുള്ള ശിശിരകാല ടൂറിസം സമയത്താണ് വിദേശികൾ ഉൾപ്പെടെയുള്ള കൂടുതൽ സഞ്ചാരികൾ ജില്ലയിലെത്തുന്നത്.
എന്നാൽ സീസൺ അവസാനിക്കാറായിട്ടും വേണ്ടത്ര വരുമാനം മേഖലയ്ക്കുണ്ടായില്ല. കായൽ ടൂറിസം ആസ്വദിക്കാൻ സഞ്ചാരികൾ വളരെ കുറവാണ്. സ്വകാര്യ ഹൗസ് ബോട്ടുകളിൽ പലതിനും പേരിന് പോലും സർവീസ് നടത്താനായില്ല.
ആഭ്യന്തര സഞ്ചാരികൾ കൂടുതലെത്തുന്ന തെന്മല എക്കോടൂറിസം, ചടയമംഗലം ജടായു പാറ എന്നിവിടങ്ങളിലും കാര്യമായ തിരക്കില്ല. മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി ഐലൻഡ് എന്നിവിടങ്ങളിൽ സഞ്ചാരികളെത്തുന്നുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ്. ആൾക്കൂട്ട നിയന്ത്രണം ഉള്ളതിനാൽ ഉത്സവങ്ങളിലേയ്ക്ക് സഞ്ചാരികളെത്താനുള്ള സാദ്ധ്യതയും വിരളമാണ്.
റസ്റ്റോറന്റുകളും റസ്റ്റിൽ!
ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ഡി.ടി.പി.സി ആരംഭിച്ച കായൽതീരം റസ്റ്റോറന്റുകളിൽ സാമ്പ്രാണിക്കോടിയിലേത് മാത്രമാണ് പ്രവർത്തിക്കുന്നത്. അഷ്ടമുടിയിലേത് ആർട്ട് ഗാലറിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. മറ്റുള്ള രണ്ടെണ്ണം ലോക്ക് ഡൗണിന് ശേഷം പ്രവർത്തിച്ചിട്ടില്ല.
പ്രതിസന്ധിയിലായത്
1. സ്വകാര്യ ഹൗസ് ബോട്ടുകൾ
2. ഹോട്ടൽ മേഖല
3. ടാക്സി വാഹനങ്ങൾ
4. കലാകാരന്മാർ
5. കരകൗശല വിൽപ്പനക്കാർ
''
കൊവിഡ് പ്രതിസന്ധി മറികടക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഉപജീവനം നടത്തുന്നവർ വലയുകയാണ്.
തൊഴിലാളികൾ