sndp
പുനലൂർ യൂണിയനിലെ വന്മള ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, ശാഖ സെക്രട്ടറി മനോജ് ഗോപി തുടങ്ങിയവർ സമീപം..

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണയന് കീഴിലെ വന്മള ശാഖയുടെ വാഷിക പൊതുയോഗവുംഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസി‌ഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്‌കുമാർ, കൗൺസിലർ എസ്.സദാനന്ദൻ, വനിത സംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖാ സെക്രട്ടറി മനോജ് ഗോപി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി മധുസൂദനൻ(പ്രസിഡന്റ്), ശേഖർ (വൈസ് പ്രസി‌ഡന്റ്), മനോജ് ഗോപി(സെക്രട്ടറി), നിധി ശിവാനന്ദൻ(യൂണിയൻ പ്രതിനിധി) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.