pho
തെന്മല റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരനായ ഷാജിയുടെ വീടിന് മുകളിൽ കാട്ടാന തളളിയിട്ട തെങ്ങ്

പുനലൂർ: തെന്മലയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി തെങ്ങ് മറിച്ചിട്ട് വീടിന്റെ മേൽക്കൂര തകർന്നു. തെന്മല റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താമസക്കാരനായ ഷാജിയുടെ വീട്ടു മുറ്റത്ത് നിന്ന തെങ്ങാണ് കാട്ടാന കുത്തി മറിച്ച് വീടിന് മുകളിൽ ഇട്ടത്.ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ കാട്ടാന സമീപത്തെ വനത്തിൽ കയറി പോയി. വീടിന്റെ മേൽക്കൂരയ്ക്ക് നാശം സംഭവിച്ചെങ്കിലും വീട്ടിനുളളിൽ ഉറങ്ങി കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ വന്യ മൃഗങ്ങളുടെ ശല്യം വർദ്ധിച്ചിട്ട് പത്ത് വർഷം പിന്നിടുകയാണ്.വനാതിർത്തിയിൽ സൗരോർജ്ജ വൈദ്യുതി വേലിയും കിടങ്ങുകളും സ്ഥാപിക്കാത്തതാണ് കാട്ടന അടക്കമുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാകാൻ കാരണം.