photo
റോട്ടറി ക്ലബ് ഒഫ് കരുനാഗപ്പള്ളി ഗ്രേറ്ററിന്റെ ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമായി പുതുതായി രൂപീകരിച്ച റോട്ടറി ക്ലബ് ഒഫ് കരുനാഗപ്പള്ളി ഗ്രേറ്ററിന്റെ ഓഫീസ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. താച്ചയിൽ ജംഗ്ഷനിലുള്ള ഇന്ദു സോമ ആർക്കെയിഡ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല, ക്ലബ് അഡ്വൈസർ ഗോപകുമാർ,​ ലോജിക് ക്ലബ്‌ പ്രസിഡന്റ് മനോജ്‌,​ സെക്രട്ടറി ശ്രീജിത്ത്‌,​ ട്രഷറർ ഷാജഹാൻ രാജധാനി എന്നിവർ സംസാരിച്ചു.