ks-pilla

കൊല്ലം: ബഹുജന കലാസാഹിത്യ വേദിയുടെ തിരുനല്ലൂർ അവാർഡ് കവി ചവറ കെ.എസ്.പിള്ളയുടെ തണൽ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. അഞ്ചൽ ദേവരാജൻ ചെയർമാനും അഡ്വ.വി.പി. രമേശൻ, ഹെൻട്രി ജോൺ കല്ലട എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. മാർച്ച് ആദ്യവാരം പുരസ്‌കാര സമർപ്പണം നടത്തുമെന്ന് വേദി പ്രസിഡന്റ് മുഖത്തല ജി.അയ്യപ്പൻ പിള്ളയും സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസും അറിയിച്ചു.