
കൊല്ലം: ജെ.എസ്.എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സഞ്ജീവ് സോമരാജന്റെ ഭാര്യാമാതാവും പത്തനംതിട്ട കൂടൽ മുറിഞ്ഞുകൽ നാരായണമന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യയുമായ എൻ. ഗോമതി (89, റിട്ട. എച്ച്.എസ്.എ, സി.വി.കെ.എം എച്ച്.എസ്, ചിറ്റുമല, ഈസ്റ്റ് കല്ലട) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബീന സഞ്ജീവ്, ജയദീപ്. മരുമകൾ: ബിന്ദു ജയദീപ്. സഞ്ചയനം നാളെ രാവിലെ വീട്ടുവളപ്പിൽ.