anilkumar-44

എഴുകോൺ: കാല് തെറ്റി വീട്ടിലെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. എഴുകോൺ രണ്ടാലുംമുക്ക് അമ്പാടിയിൽ അനിൽകുമാറാണ് (44) മരിച്ചത്. 31ന് രാത്രി 8 ഓടെയായിരുന്നു അപകടം. രണ്ടാലുംമുക്ക് ജംഗ്ഷനിൽ കട നടത്തിവരികയായിരുന്ന അനിൽ കട അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാർ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലതിക. മക്കൾ: ആദിത്യൻ, അഭിജിത്ത്.