photo
വയയ്ക്കൽ പള്ളിമുക്ക് ഗ്രാമസേവാ സമിതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗന്ധിജി അനുസ്മരണയോഗം എസ്.എൻ.ഡി.പി. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൈൺസിൽ പ്രസിഡന്റുമായ എ.ജെ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: വയയ്ക്കൽ പള്ളിമുക്ക് ഗ്രാമസേവാസമിതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജി അനുസ്മരണയോഗം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റുമായ എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. മാത്യു, എ. സന്തോഷ്, മുഹമ്മദ് കബീർ, കെ. മിനികുമാരി തുടങ്ങിയവർ സംസാരിച്ചു. അനുമസ്മരണത്തോടനുബന്ധിച്ച് യു.പി തലത്തിലെ കുട്ടികൾക്കുള്ള ഗാന്ധി ക്വിസ് മത്സരവും നടന്നു.

അലയമൺ മണ്ഡലം കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി ദിനാചരണം സി.വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഷെർഷാദ് കരുകോൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സാം പനംകുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ലതാ സുനിൽ, തോമസ് മാത്യു, ജേക്കബ് മാത്യു, എം.എം. സാദിഖ്, വി.പി. ദിവാകരൻപിളള, അനി ജോയി, ലിനു സി. ചാക്കോ, ജെ.ഗീത എന്നിവർ സംസാരിച്ചു. ചടങ്ങിൽ എം.എസ്.സി. സുവോളജിക്ക് ആറാം റാങ്ക് നേടിയ കരുകോൺ സ്വദേശിനി എസ്. ശാമിലി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംസ്ഥാന കലോത്സവ ജേതാവ് ദിയാ രാജേഷ് തുടങ്ങിയവരെ ആദരിച്ചു.