കൊല്ലം : രാജ്യസേവനത്തിനായി തയ്യാറെടുക്കുന്ന യുവാക്കൾക്കായി കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ഒരുക്കുന്ന സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് കോച്ചിംഗ് ക്യാമ്പ്
'ക്യു.എം.എസ് മാർഗ ദർശൻ 2021 'ന് തുടക്കമായി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കൂവക്കാട് ആർ.പി.എൽ ഗ്രൗണ്ടിൽ ആരംഭിച്ച ട്രെയിനിംഗ് പ്രോഗ്രാമിന് പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ ഫ്ലാഗ് ഒഫ് ചെയ്തു.ക്യു.എം.എസ് ട്രഷറർ അനീഷ് ഫിലിപ്പ്,എക്സിക്യൂട്ടീവ് അംഗങ്ങളായ സുനീഷ്,സംഗീത് കൂടാതെ 20 ഓളം ക്യു.എം.എസ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ഓളം യുവാക്കൾ പങ്കെടുത്തു.