phoyo
കോൺഗ്രസ് സംഘടിപ്പിച്ച സ്മൃതി യാത്രയ്ക്ക് മുന്നോടിയായി പാർട്ടി പതാക യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ജാഥാ ക്യാപ്ടൻ ജയകുമാറിന് കൈമാറുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സ്മൃതി യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ നിർവഹിച്ചു. വൈകിട്ട് ആലുംകടവിൽ സംഘടിപ്പിച്ച സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ജാഥാക്യാപ്ടനുമായ എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.കെ. ശ്രീദേവി, എം. അൻസാർ. ചിറ്റുമൂല നാസർ, എൻ. അജയകുമാർ, മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ്, കെ.എസ്. പുരം സുധീർ, സത്താർ, മുഹമ്മദ് ഹുസൈൻ, അനൂപ്, പുന്നൂർ ശ്രീകുമാർ, ആർ. ദേവരാജൻ, അഡ്വ.സി.പി. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.