auto
ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തിൽ ജ​ന്മ​നാ ത​ളർ​ന്നു കി​ട​ക്കു​ന്ന മ​കൻ വി​ജീ​ഷു​മാ​യി എ​ത്തി​യ അ​മ്മ സി​ന്ധു. ആ​ട്ടോ​യിൽ നി​ന്ന് മ​ക​നു​മാ​യി പു​റ​ത്തി​റ​ങ്ങാൻ ക​ഴി​യാ​ത്ത സി​ന്ധു​വി​ന്റെ അ​രി​കി​ലേ​ക്ക് മ​ന്ത്രി​മാ​രാ​യ ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ​യും, കെ. രാ​ജു​വും നേ​രി​ട്ടെ​ത്തി പ​രാ​തി കേൾ​ക്കു​ന്നു. എം. നൗ​ഷാ​ദ് എൽ.എ.എ സ​മീ​പം

കൊ​ല്ലം: ജ​ന്മ​നാ ത​ളർ​ന്നു കി​ട​ക്കു​ന്ന മ​കൻ വി​ജീ​ഷു​മാ​യാണ് അ​മ്മ സി​ന്ധു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തിനെ​ത്തി​യ​ത്. മ​ക​ന്റെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​യു​മാ​യാണ് എത്തിയതെങ്കിലും ലൈ​ഫ് മി​ഷൻ വ​ഴി വ​സ്​തു​വും വീ​ടും ഒ​രു​ങ്ങു​മെ​ന്ന സർക്കാരിന്റെ ഉറപ്പിലാണ് ഇവർ മടങ്ങിയത്. ഓ​ട്ടോ​യിൽ നി​ന്ന് മ​ക​നു​മാ​യി പു​റ​ത്തി​റ​ങ്ങാൻ ക​ഴി​യാ​ത്ത സി​ന്ധു​വി​ന്റെ അ​രി​കി​ലേ​ക്ക് മ​ന്ത്രി​മാ​രാ​യ ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ​യും കെ. രാ​ജു​വും നേ​രി​ട്ടെ​ത്തുകയായിരുന്നു. മ​ക​ന്റെ ചി​കി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​ന് വേ​ണ്ടി സി​ന്ധു മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. അ​വ​സാ​ന ആ​ശ്ര​യം എ​ന്ന നി​ല​യ്​ക്കാ​ണ് അ​പേ​ക്ഷ​യു​മാ​യി എ​സ്.എൻ കോ​ളേ​ജിൽ ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് സാ​ന്ത്വ​ന സ്​പർ​ശ​ത്തി​ലേ​ക്ക് സി​ന്ധു എത്തിയത്.
ശ​ക്തി​കു​ള​ങ്ങ​ര എ​സ്.എ.വി ന​ഗർ സ്വ​ദേ​ശി​ക​ളാ​യ സി​ന്ധു ​- വി​ജ​യ​ൻ ദമ്പതികളുടെ ഇ​ള​യ മ​കൻ വി​ജേ​ഷ് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ച​ലി​ക്കാൻ പോ​ലും കഴിയാത്ത ദയനീയാവസ്ഥയിലാണ്. ഇ​വ​രു​ടെ കൂ​ടു​തൽ വി​വ​ര​ങ്ങൾ മ​ന്ത്രി​മാർ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് താ​മ​സി​ക്കാൻ സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി പോലുമില്ലെന്ന വി​വ​രം അറിയുന്നത്. 30 വർ​ഷ​മാ​യി ഈ കു​ടും​ബം വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ ചി​കി​ത്സാ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​തി​നൊ​പ്പം ലൈ​ഫ് മി​ഷ​ന്റെ മൂ​ന്നാം ഘ​ട്ട​ത്തിൽ മുൻ​ഗ​ണ​നാ പ​ട്ടി​ക​യിൽ ഉൾ​പ്പെ​ടു​ത്തി വീ​ടും സ്ഥ​ല​വും നൽ​കാ​മെ​ന്ന് മ​ന്ത്രി​മാ​രാ​യ ജെ. മേ​ഴ്​​സി​ക്കു​ട്ടി അ​മ്മ​യും കെ. രാ​ജു​വും സി​ന്ധു​വി​ന് ഉ​റ​പ്പു​നൽ​കി.
അ​പേ​ക്ഷ സ​മർ​പ്പി​ക്കാ​തെ ത​ന്നെ ത​ങ്ങ​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി വേ​ണ്ട സ​ഹാ​യം ചെ​യ്​ത സർക്കാരിനോട് നന്ദി പറഞ്ഞാണ് സി​ന്ധു മടങ്ങിയത്.