ngo
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾ തള്ളിക്കളയാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. ജാഫർ ഖാൻ ആവശ്യപ്പെട്ടു.സർവീസിലുള്ള ജീവനക്കാർക്ക് വെയിറ്റേജ് അനുവദിക്കാതെയും അഞ്ചുവർഷ തത്വവും സി.സി.എയും റദ്ദ് ചെയ്തുമുള്ള ശമ്പള കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. സലിലകുമാരി, മധു പുതുമന, ടി.ജി.എസ്. തരകൻ, എ.എസ്. അജിലാൽ, ഹസൻ പെരുങ്കുഴി, ബി. അനിൽകുമാർ, സി. അനിൽ ബാബു, ജെ. സരോജാക്ഷൻ, എച്ച്. നിസാം, ജി. ബിജിമോൻ, എൻ. ബാബു, ജോൺസൺ കുറുവേലിൽ, എസ്. പ്രദീപ്‌, പുത്തൻമഠത്തിൽ സുരേഷ്,​ ബി.ടി. ശ്രീജിത്ത്‌, ടി. ശ്രീകുമാർ, എസ്. രമേശ് കുമാർ,​ ജെ. ഗിരീഷ് കുമാർ, ആർ. രഞ്ജു, ബി. ലുബിന തുടങ്ങിയവർ സംസാരിച്ചു.