adalath
കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിൽ പരാതി കേൾക്കുന്ന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, കെ. രാജു

കൊല്ലം: എസ്.എൻ കോളേജിൽ നടന്ന കൊല്ലം താലൂക്കിലെ സാന്ത്വന സ്പർശം അദാലത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി ഒരു കോടി മുപ്പത്തിരണ്ട് ലക്ഷത്തി അയ്യായിരം രൂപ അനുവദിച്ചു. ആറ് പട്ടയങ്ങളും ഫിഷറീസ് വകുപ്പിന്റെ ഭവന നിർമ്മാണ ധനസഹായമായി ആറുപേർക്ക് ഒരു ലക്ഷം രൂപ വീതവും ചടങ്ങിൽ മന്ത്രിമാർ നൽകി.

1847 അപേക്ഷകളിൽ 508 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായ അഭ്യർത്ഥനയായിരുന്നു. നേരത്തെ ഓൺലൈനായി കൊല്ലം താലൂക്കിൽ മാത്രം 2,558 പരാതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ധനസഹായത്തിനായി 299 അപേക്ഷകളുമാണ് ലഭിച്ചത്. ഇതിൽ 1,114 അപേക്ഷകൾ അദാലത്തിൽ തന്നെ തീർപ്പാക്കി. നേരത്തെ ഓൺലൈനിൽ തീർപ്പാക്കിയ അപേക്ഷകൾക്ക് പുറമേയുള്ള കണക്കാണിത്. 25,000 രൂപയ്ക്ക് മുകളിൽ തുക ലഭിക്കേണ്ടത് ഉൾപ്പെടെ സർക്കാർ തീരുമാനമെടുക്കേണ്ടവ മുകൾതട്ടിലേക്ക് പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ ദുരിതാശ്വാസം അനുവദിക്കേണ്ടവയിൽ ഒരാഴ്ചയ്ക്കുള്ളിൽ ധനസഹായം ലഭിക്കും.