കൊല്ലം: ആശ്രാമത്തെ കെ.ടി.ഡി.സിയുടെ ടാമറിന്റ് ഈസി ഹോട്ടൽ ആധുനിക രീതിയിൽ പുനരുദ്ധരിച്ച് ബഡ്ജറ്റ് ഹോട്ടലാക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ നിർവഹിച്ചു.
ആധുനിക രീതിയിൽ സജ്ജീകരിച്ച 24 മുറികൾ, മൾട്ടികുസിൻ റെസ്റ്റോറന്റ്, വിശാലമായ പുൽത്തകിടി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്ന നവീകരണമാണ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'അക്വാലാൻഡ്' എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് പ്രവർത്തനമാരംഭിക്കുന്നത്. 2.9 കോടി രൂപയുടെ സർക്കാർ സഹായം ഉൾപ്പെടെ 5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മേയർ പ്രസന്ന ഏണസ്റ്റ്, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ ബാലകിരൺ, കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജാമൈലവാരപ്പൂ, മുൻ മേയർ ഹണി ബെഞ്ചമിൻ, കെ.ടി.ഡി.സി ബോർഡ് ഡയറക്ടർ കെ.പി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.