പരവൂർ: കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആശ്രയ പദ്ധതി പ്രകാരം പൂതക്കുളം ഗ്രാമപഞ്ചായത്തിൽ 1,922 വിധവകൾക്ക് കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ വിതരണം ചെയ്തു. ഒരാൾക്ക് പത്ത് കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. കെപ്കോ ചെയർപേഴ്സൺ ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിഅമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ആശാദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. ശ്രീകുമാർ, ഡി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.