veliyam
വെളിയം മൃഗാശുപത്രിയിൽ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ യോഗം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജഗദമ്മ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് .വിനയൻ സമീപം.

ഓടനാവട്ടം: സർക്കാരിന്റെ ക്ഷീരാമൃതം പദ്ധതി പ്രകാരം ലഭിച്ച പശുവിന് അകാല മരണം സംഭവിച്ചതിൽ വെളിയം മൃഗാശുപത്രി ഡോക്ടർക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. വെളിയം മാലയിൽ ഇന്ദിര സദനത്തിൽ താര അറുപതിനായിരം രൂപ വിലയ്ക്ക് പുതുതായി വാങ്ങിയ പശുവിനാണ് ചികിത്സ കിട്ടാത്തത് കാരണം മരണപ്പെട്ടത്.

ബന്ധപ്പെട്ട ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി പടിക്കൽ നടത്തിയ പ്രതിഷേധ യോഗം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജഗദമ്മ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. വിനയൻ, കെ. എസ്. ഷിജുകുമാർ, ബൈജു എന്നിവർ സംസാരിച്ചു.