
പരശുറാം 11 മുതൽ
കൊല്ലം: ലോക്ക് ഡൗണിനെ തുർന്ന് സർവീസ് നിറുത്തിവച്ചിരുന്ന പുനലൂർ - ഗുരുവായൂർ എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. സ്പെഷ്യൽ സർവീസായതിനാൽ യാത്രക്കാർ മുൻകൂട്ടി റിസർവ് ചെയ്യണം. പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്യാം.
പുലർച്ചെ 5.45ന് ഗുരുവായൂരിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.35ന് പുനലൂരിൽ എത്തും. വൈകിട്ട് 6.15ന് പുനലൂരിൽ നിന്ന് യാത്ര തിരിച്ച് പുലർച്ചെ 2.20ന് ഗുരുവായൂരിലെത്തിച്ചേരും. ഒരു എ.സി കമ്പാർട്ട്മെന്റ്, അഞ്ച് സെക്കൻഡ് ക്ലാസ് ബോഗികൾ, പതിനൊന്ന് ജനറൽ സെക്കൻഡ് ക്ലാസ് ബോഗികൾ എന്നിവയാണുള്ളത്.
മംഗലാപുരം - നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് 11 മുതൽ സർവീസ് ആരംഭിക്കും. പുലർച്ചെ 5.05ന് മംഗലാപുരത്തു നിന്ന് യാത്ര ആരംഭിക്കുന്ന പരശുറാം രാത്രി 8.50ന് നാഗർകോവിൽ എത്തും. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് തിരിച്ച് പുലർച്ചെ 4.05ന് യാത്ര ആരംഭിക്കും. രാത്രി 8.50ന് മംഗലാപുരത്ത് എത്തും. പരശുറാം എക്‌സ്‌പ്രസും സ്‌പെഷ്യൽ ട്രെയിനായാണ് സർവീസ് നടത്തുക. സ്റ്റോപ്പുകളിൽ മാറ്റമില്ല.