 
കൊല്ലം : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർസെക്കൻഡറി സ്‌കൂൾ കോർപ്പറേഷനുമായി ചേർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ നീരാവിൽ ഡിവിഷനിലെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി. സ്‌കൗട്ട് യൂണിറ്റ് വിദ്യാർത്ഥികൾ വീടുകളുടെ പരിസരങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കളാണ് കൈമാറിയത്. പ്ലാസ്റ്റിക്കിനെ ഒഴിവാക്കൂ നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പദ്ധതിക്ക് സ്‌കൂൾ പ്രഥമാദ്ധ്യാപിക ആർ. സിബില നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.ടി. ഷാജു, കരിയർ ഗൈഡൻസ് കോ ഒാർഡിനേറ്റർ എസ്. സുജ, സ്റ്റാഫ് സെക്രട്ടറി എസ്. സിന്ധുമോൾ, ഡി. ബിജു, സ്കൗട്ട് മാസ്റ്റർ എസ്.എം. മനോജ് മുരളി തുടങ്ങിയവർ പങ്കെടുത്തു.