photo
ഒഴുകുപാറയ്ക്കൽ എസ്.എൻ.ഡി.പി. ശാഖാ വാർഷികയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് റ്റി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് സമീപം.

അഞ്ചൽ:എസ്.എൻ.ഡി.പി യോഗം ഒഴുകുപാറയ്ക്കൽ 6030-ാംനമ്പർ ശാഖാ വാർഷികം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വിശ്വം അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, വാർഡ് മെമ്പർമാരായ വി.എസ്. റാണ, ഷൈനി സജീവ് എന്നിവർ ആശം സാ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സതീ ശശികുമാർ നന്ദിയും പറഞ്ഞു.