ചാത്തന്നൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പദയാത്ര സംഘടിപ്പിച്ചു. കൊട്ടിയം ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര കെ.പി.സി.സി നിർവാഹക സമിതിയംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എൻ. ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പളളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, വൈസ് പ്രസിഡന്റ് കൊട്ടിയം ആർ. സാജൻ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ റോയിസൺ, വിജയലക്ഷ്മി തോമസ് കളരിക്കൽ, തഴുത്തല സുദർശനൻ, ഷാജിത നിസാം, ഷെഫീഖ് കുണ്ടുമൺ തുടങ്ങിയവർ പ്രസംഗിച്ചു.