ചാത്തന്നൂർ : സഹകരണ ബാങ്കുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യയിലും സാമ്പത്തിക തിരിമറിയിലും ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. നെടുങ്ങോലം ബാങ്ക് ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ചിറക്കര സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ. രാഗിണി, രതീഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവീൻ ജി. കൃഷ്ണ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മൈലക്കാട് മുരളി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പാരിപ്പള്ളി അനീഷ്, എസ്.വി. അനിത്ത്, മനോജ് വിനയൻ എന്നിവർ സംസാരിച്ചു.