c
ബി.ജെ.പി കൊല്ലം ജില്ലാ സമിതി യോഗം ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേന്ദ്ര ബഡ്ജറ്റിൽ കർഷകർക്ക് സമാനതകളില്ലാത്ത സഹായം നൽകിയ സാഹചര്യത്തിൽ കർഷക സമരം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ ആവശ്യപ്പെട്ടു. ബി.ജെ.പി സമ്പൂർണ ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പ് നൽകുകയും കാർഷിക വായ്പയ്ക്ക് 1.72 കോടി അനുവദിക്കുകയും ചെയ്തത് കർഷകരുടെ ഉന്നമനത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാപ്രസിഡന് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി സരേഷ്, ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, ജി. ഗോപിനാഥ്, എം.എസ്. ശ്യാം കുമാർ എന്നിവർ സംസാരിച്ചു.