gopan
ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണ ഉദ്ഘാടനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള നിർവഹിക്കുന്നു

ചവറ: ഗ്രാമപഞ്ചായത്ത് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ലാപ്ടോപ് വിതരണം ചെയ്തു . ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന നിർദ്ധനരായ പത്ത് പേർക്കാണ് ലാപ്ടോപ് നൽകിയത്.
പരിപാടിയുടെ ഉദ്ഘാടനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള നിർവഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.റഷീദ് അദ്ധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലതികാ രാജൻ ,ആൻസി ജോർജ്ജ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ആർ. ജയപ്രകാശ് ,കെ .ബാബു ,സി.കെ. ടെസ്റ്റ് ,ജയലക്ഷ്മി ,സരോജിനി ,പഞ്ചായത്ത് സെക്രട്ടറി ടി.ശിവകുമാർ , പ്രഥമദ്ധ്യാപിക സലീന റാണി എന്നിവർ പ്രസംഗിച്ചു