വടക്കുംതല: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാർക്ക് സ്വീകരണം നൽകി. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു.
കെ.സുധാകരൻ,ബഷീർ കുഞ്ഞ്, പന്മന തുളസി, സനൽ വടക്കുംതല, ബാബു നാഥ്, ജോർജ് ചാക്കോ , അർഷാദ് പാരാമാണ്ട്, ലാൽ സോളമൻ, ജോസഫ് ഫ്രാൻസിസ്, ലാൽജി, ഷെമീർ പുതുക്കുളം, എന്നിവർ പ്രസംഗിച്ചു.