police
കപ്പലണ്ടിമുക്ക് കോളനിയിൽ കൊല്ലം സിറ്റി ജനമൈത്രി പൊലീസിന്റെ ശുചീകരണ കിറ്റുകൾ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സവാദ് വിതരണം ചെയ്യുന്നു

കൊല്ലം: സിറ്റി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കപ്പലണ്ടിമുക്ക് കോളനിയിൽ ശുചീകരണ ബോധവത്കരണം നടത്തി. കോർപ്പറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സവാദ് ശുചീകരണ കിറ്റുകൾ വിതരണം ചെയ്തു. ക്രൈം ബ്രാഞ്ച് എ.സി.പിയും ജനമൈത്രി നോഡൽ ഓഫീസറുമായ എ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് സി.ഐ നിസാർ, ജനമൈത്രി പ്രവർത്തകരായ സുനിൽ, ഷാനവാസ്, അജികുമാർ, അജീഷ് എന്നിവർ നേതൃത്വം നൽകി.