 
കൊല്ലം: വിവിധ വകുപ്പുകളിൽ സി.പി.എം അനുഭാവികളായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതായി ആരോപിച്ച് ജില്ലാ പി.എസ്.സി ഓഫീസിന് മുന്നിൽ 'എ.കെ.ജി സെന്റർ' എന്നെഴുതിയ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ശരത് മോഹൻ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ് , നവാസ് റഷാദി, ഷെമീർ ഇസ്മയിൽ, ആഷിഖ് ബൈജു, നെഫ്സൽ കലതിക്കാട്, ബിച്ചു കൊല്ലം, ജയരാജ് പള്ളിവിള, ഉല്ലാസ് കടപ്പാക്കട തുടങ്ങിയവർ സംസാരിച്ചു.