 
കൊല്ലം: ലേബർ കോഡുകളും കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിന് സമീപമുള്ള പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി.കെ. സുൽഫി, എ.എം. ഇക്ബാൽ, മോഹൻദാസ്, എസ്. രാധാകൃഷ്ണൻ, സി.ജെ. സുരേഷ് ശർമ്മ, കുരിപ്പുഴ ഷാനവാസ്, ജി. ആനന്ദൻ, അജിത് അനന്തകൃഷ്ണൻ, ബി. രാജു, ബി. ശങ്കർ തുടങ്ങിയവർ സംസാരിച്ചു.