gandhi
ബ്‌ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ഗാന്ധിഭവനിൽ ആദരം

പത്തനാപുരം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലിയെ പത്തനാപുരം ഗാന്ധിഭവൻ ആദരിച്ചു. തലവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ആനന്ദവല്ലി പത്ത് വർഷമായി ഇതേ ബ്ലോക്ക് പഞ്ചായത്തിലെ താത്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു. ​ശുചീകരണ ജോലിയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കെത്തിയ ആനന്ദവല്ലിയെ ആദരിക്കുന്ന സമ്മേളനം ഐ.എൽ.ഒ ഗവേണിംഗ് ബോഡി അംഗം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ ആനന്ദവല്ലിയെ പൊന്നാടയണിയിച്ച് ഫലകവും നൽകി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, എം.ടി.ബാവ എന്നിവർ സംസാരിച്ചു.