 
കൊല്ലം: അസംഘടിത തൊഴിലാളികളുടെ ജീവിതം സമ്പൂർണമായി തകർക്കുന്ന ബഡ്ജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു. അസംഘടിത തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ (എം.എൻ. സ്മാരകം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിൽസൺ ആന്റണി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, വൈസ് പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ, ജില്ലാ സെക്രട്ടറി ജി. ബാബു, അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, അയത്തിൽ സോമൻ, കെ. ഭാർഗവൻ, ബി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ബൈജു എസ്. പട്ടത്താനം സ്വാഗതവും ഗിരീഷ് കിടങ്ങയം നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി ഹണി ബെഞ്ചമിൻ (പ്രസിഡന്റ്), വിത്സൺ ആന്റണി, കെ. തങ്കമണി, ഗീതാഞ്ജലി, ഹെർബർട്ട് ആന്റണി, വിനീത വിൻസന്റ് (വൈസ് പ്രസിഡന്റുമാർ), ബൈജു എസ്. പട്ടത്താനം (ജനറൽ സെക്രട്ടറി), ഷാജഹാൻ ഇരവിപുരം, എൻ. രാജേഷ്, മേരി വിത്സൻ, ഗിരീഷ് കിടങ്ങയം, രജിതാംബിക (ജോയിന്റ് സെക്രട്ടറിമാർ), കടയ്ക്കൽ ബാലൻ (ട്രഷറർ) എന്നിവരടങ്ങിയ മുപ്പത്തിയഞ്ചംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.