പത്തനാപുരം: ജെ.സി.ബി തട്ടി പട്ടാഴി ഗവ.എൽ. പി സ്കൂളിന്റെ ആർച്ച് തകർന്നു വീണ് രണ്ട് ഓട്ടോറിക്ഷകൾക്ക് നാശം.
സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് എത്തിയ ജെ.സി.ബിയുടെ കൈ സ്കൂളിന്റെ ആർച്ചിൽ തട്ടി, ആർച്ച് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകളിലേക്ക് മറിയുകയുമായിരുന്നു. സംഭവസമയത്ത് ഓട്ടോയ്ക്കുള്ളിൽ ആളുണ്ടായിരുന്നില്ല.