poorva
ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ പൂർവ വിദ്യാർത്ഥികൾ ഓർമ്മ മരം നട്ടുപിടിപ്പിക്കുന്നു

കൊട്ടിയം: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ 2011 - 2014 ബി.കോം ബാച്ചിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം.എസ്. ലത അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോളേജ് വളപ്പിൽ ഓർമ്മ മരം നട്ടുപിടിപ്പിച്ചു. സ്കൂളിലേക്ക് വൃക്ഷത്തൈകളും കൈമാറി. കൊമേഴ്സ് വിഭാഗം അസി. പ്രൊഫ ബിജി സ്വാഗതവും അസി. പ്രൊഫ. ഡോ. രാജശേഖരൻ നന്ദിയും പറഞ്ഞു.