 
കൊല്ലം: യു.പി സർക്കാർ കർഷകരെ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ്കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കടപ്പാക്കട മണ്ഡലം പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശരത് കടപ്പാക്കട, അയത്തിൽ ശ്രീകുമാർ, സുന്ദർ, രാജീവ് ഉളിയക്കോവിൽ, അജയ്, അക്ഷയ്, വിഷ്ണു, യദുകൃഷ്ണൻ, നാദിർഷാ, ശുഭലാൽ, ഷെഹീർ പള്ളിത്തോട്ടം, ശ്രീദത്ത്, നിയാസ്, താരിക്, അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.