k
ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, ലജ്നത്തുൽ മുഅല്ലിമീൻ, കെ .എം .വൈ .എഫ്, ഡി. കെ. ഐ .എസ് .എഫ്, മന്നാനിസ് അസോസിയേഷൻ എന്നിവയുടെ കൊട്ടാരക്കര താലൂക്ക് സംയുക്ത നേതൃയോഗം കെ. എം. വൈ .എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, ലജ്നത്തുൽ മുഅല്ലിമീൻ, കെ .എം. വൈ .എഫ്, ഡി .കെ. ഐ .എസ് .എഫ്, മന്നാനിസ് അസോസിയേഷൻ എന്നിവയുടെ കൊട്ടാരക്കര താലൂക്ക് സംയുക്ത നേതൃയോഗം കെ .എം .വൈ. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് പ്രസിഡന്റ് എൻ.എം .ജാബിർ മൗലവി അദ്ധ്യക്ഷനായി. എ.നിസാറുദ്ദീൻ നദ്‌വി നയ വിശദീകരണവും നിലമേൽ അഷ്റഫ് ബദ്രി മുഖ്യപ്രഭാഷണവും നടത്തി. കെ .കെ. ജലാലുദീൻ മൗലവി,പി .എ. മുഹമ്മദ് അമീൻ മൗലവി, ഷറഫുദ്ദീൻ ഹസനി,മൗലവി അനസ് മുഹമ്മദ് ഇംദാദി,എ. എം. യൂസഫുൽ ഹാദി ,അഷ്റഫ് കൊടിവിള,നൗഷാദ് മുക്കുന്നം എന്നിവർ സംസാരിച്ചു.