suresh-babu-indoor-stadiu
ഒളിമ്പ്യൻ സുരേഷ് ബാബു സ്റ്റേഡിയത്തിന്റെ രൂപരേഖ

കൊല്ലം: പീരങ്കി മൈതാനത്തിന് സമീപം ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് കരാറായി. മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് പുറകിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം ഉയരുക.

ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ടർഫ് എന്നിവ സ്ഥാപിക്കലും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതൊഴികെയുള്ള നിർമ്മാണ പ്രവൃത്തികളുടെ കരാർ പെരുമ്പാവൂർ ആസ്ഥാനമായുള്ള ലീ ബിൽഡേഴ്സാണ് ഏറ്റെടുത്തിരിക്കുന്നത്. 33.90 കോടി രൂപയാണ് കരാർ തുക. ശേഷിക്കുന്ന പ്രവൃത്തികൾ രണ്ടാംഘട്ടമായി നടപ്പാക്കും.

 42 കോടിയുടെ പദ്ധതി
90 X 60 മീറ്റർ വിസ്തീർണ്ണത്തിൽ വിവിധ കളികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാകും ഇൻഡോർ സ്റ്റേഡിയം. ഇതോടൊപ്പം 60 X 40 മീറ്റർ വലിപ്പത്തിൽ സെവൻസ് ഫുട്ബാൾ കോർട്ടും നിർമ്മിക്കും. വി.ഐ.പി പവലിയനുകൾ, വിശ്രമമുറി, ടോയ്ലെറ്റ് കോംപ്ലക്സ് എന്നിവയും ലാൽ ബഹദൂർ സ്റ്റേഡിയത്തിന് സമീപമുള്ള ടെന്നീസ് കോർട്ടിനോട് ചേർന്ന് ചെയ്ഞ്ചിംഗ് റൂമും പദ്ധതിയിലുണ്ട്.

രണ്ടാംഘട്ടത്തിൽ പീരങ്കി മൈതാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന മിനി സ്വിമ്മിംഗ് പൂൾ നവീകരിച്ച് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗമാക്കും. 42.23 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

 പദ്ധതിയിൽ ഉൾപ്പെടും

01. ഇൻഡോർ സ്റ്റേഡിയം: 90 X 60 മീറ്റർ

02. സെവൻസ് ഫുട്ബാൾ കോർട്ട്: 60 X 40 മീറ്റർ

03. ബോയ്സ് ഹോസ്റ്റൽ

04. സ്വിമ്മിംഗ് പൂൾ നവീകരണം