 
കരുനാഗപ്പള്ളി : നഗരത്തിലെ സർക്കാർ ഓഫീസുകളും പൊതു സ്ഥാപനങ്ങളും ഇനി സുന്ദരമാകും.നഗരസഭ നടപ്പാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് പൊതു സ്ഥാപനങ്ങളിൽ പൂന്തോട്ടവും മറ്റും ഒരുക്കുന്നത്. തേവർകാവ് ശ്രീ വിദ്യാധിരാജ കോളേജിലെ എൻ .എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് സൗന്ദര്യവത്ക്കരണ പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടങ്ങളിൽ ദേശീയപാതയിലെ ഡിവൈഡറുകളിലും പാതയോരത്തും പൂന്തോട്ടം ഉണ്ടാക്കിയിരുന്നു.മൂന്നാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം സിവിൽ സ്റ്റേഷൻ വളപ്പിൽ കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഖ ലോറിയൻ നിർവഹിച്ചു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി . മീന, പടിപ്പുര ലത്തീഫ്, കൗൺസിലർ റജി ഫോട്ടോ പാർക്ക്, തഹസിൽദാർ പി. ഷിബു, എംപ്ലോയ്മെന്റ് ഓഫീസർ ദീപു, ട്രഷറി ഓഫീസർ സൈമ, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, വിദ്യാധിരാജ കോളേജ് പ്രിൻസിപ്പൽ എ .ആർ തുളസീദാസ്, എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീജ, പോച്ചയിൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.