beena-patient
വെല്ലൂർ കൃസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബീന

തൊടിയൂർ: തലച്ചോറിൽ ട്യൂമർ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്പ്പെപ്പെട്ട 29 കാരിയും രണ്ടു കുട്ടികളുടെ മാതാവുമായ കല്ലേലിഭാഗം തച്ചേതെക്കതിൽ ബീനക്ക് വെല്ലൂരിൽ ചികിത്സ തുടങ്ങി. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ബീന വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവർ ചികിത്സയ്ക്ക് മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം കേരള കൗമുദി വാർത്തയാക്കിയിരുന്നു. നിരവധി വ്യക്തികളും സംഘടനകളും ബീനയ്ക്ക് സഹായവുമായെത്തി.തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ തുടരുകയാണെങ്കിലും
ഇനി ഒരു സർജറി ഫലപ്രദമാകില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. ഇക്കാരണത്താൽ റേഡിയേഷൻ ചികിത്സയാണ് ഇപ്പോൾ നടത്തിവരുന്നത്. ചികിത്സയിൽ നല്ല പുരോഗതിയുള്ളതായി ബീന ചികിത്സാ സഹായ സമിതി ഭാരവാഹികളായ സിദ്ധിക്ക് മംഗലശ്ശേരി, പി.സുഭാഷ്, ആർ.ബിനു എന്നിവർ അറിയിച്ചു.