പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പ്ലാച്ചേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മാറിഞ്ഞു .കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. നഗരസഭയിലെ പ്ലാച്ചേരി റെജിഭവനിൽ ജെയിംസ് ജോസഫി ( ജോൺമോൻ,29) നാണ് നിസാര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3മണിയോടെ താഴെ പ്ലാച്ചേരിയിലെ ഒന്നാം വളവിന് സമീപത്തായിരുന്നു സംഭവം.പ്ലാച്ചേരിയിൽ നിന്ന് പുനലൂരിലേക്ക് കാർ ഓടിച്ച് പോയ ജോൺമോൻ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ച് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാതയോരത്ത് തല കീഴായി മറിയുകയായിരുന്നു .സംഭവം കണ്ട് ഓടി കൂടിയ നാട്ടുകാർ ജെയിംസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.