pho
ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി മൂന്ന് നിലയിൽ പണി കഴിപ്പിച്ച ഹൈടക് കെട്ടിട സമുച്ചയം

പുനലൂർ:പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയതായി നിർമ്മിച്ച ഹൈടെക് സ്കൂൾ കെട്ടിടം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നാടിന് സമർപ്പിക്കും. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രപഭാഷണം നടത്തും. മന്ത്രി കെ.രാജു ശിലാഫലകം അനാച്ഛാദനം ചെയ്യും.എൻ.കെ.പ്രേമചന്ദ്രൻ എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ,അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.അനിൽകുമാർ, ഡോ.പി.കെ.ഗോപൻ, ബ്ലോക്ക് അംഗം റെജി ഉമ്മൻ, പി.ടി.എ പ്രസിഡന്റ് ആർ.ദിലീപ് കുമാർ, പ്രിൻസിപ്പൽ പീരുമുഹദ് തുടങ്ങിയവർ സംസാരിക്കും.