inland
കൊല്ലം തോടിന്റെ കരയിലൂടെയുള്ള നടപ്പാതയുടെ നിർമ്മാണോദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിക്കുന്നു. ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനൻ സമീപം

കൊല്ലം: കൊല്ലം തോടിന്റെ കരയിലൂടെയുള്ള നടപ്പാതയുടെ നിർമ്മാണോദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് കല്ലുപുറം മുതൽ കല്ലുപാലം വരെ 190 മീറ്റർ നീളത്തിലാണ് നടപ്പാത നിർമ്മിക്കുന്നത്.

നടപ്പാത വരുന്നതോടെ കല്ലുപുറം ഭാഗത്തേക്ക് മാലിന്യം തള്ളുന്ന വഴികൾ അടയും. ഇതിനുപുറമേ കല്ലുപാലത്തിനരികിൽ നിന്ന് നടപ്പാത വഴി കാൽനടയായി ലിങ്ക് റോഡിലെത്താമെന്ന പ്രത്യേകതയുമുണ്ട്.

ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനൻ, അസി. എൻജിനിയർ എ. ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.