കൊല്ലം: താത്കാലിക ജീവനക്കാരെ അനധികൃതമായി സ്ഥിരപ്പെടുത്തുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പി.എസ്.സി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, മഞ്ജു കുട്ടൻ, കുരുവിള ജോസഫ്, അനുരാജ്, ഭാരവാഹി അനിൽകുമാർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശരത് മോഹൻ, പിണയ്ക്കൽ ഫൈസ്, ശരത് പട്ടതാനം, ഷാൻ വടക്കേവിള, ശരത് കടപ്പാക്കട, ഷെഹീർ, മണ്ഡലം പ്രസിഡന്റുമാരായ ജയരാജ്, സച്ചിൻ പ്രതാപ്, ആരോമൽ, മുഹ്സിൻ, ആർ.എസ്. കിരൺ തുടങ്ങിയവർ സംസാരിച്ചു.