paultri
തൊടിയൂർ പഞ്ചായത്തിൽ കെപ്കോനടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം എൽ എ നിർവഹിക്കുന്നു

തൊടിയൂർ: പഞ്ചായത്തിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെ.എസ് .പി .ഡി .സി ) നടപ്പാക്കുന്ന
ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു.പഞ്ചായത്തിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്ന 2213 പേർക്ക് ഗുണഫലം ലഭിക്കും. പത്ത് കോഴി, മൂന്ന് കിലോതീറ്റ, മരുന്ന് എന്നിവ യാണ് ഓരോരുത്തർക്കും നൽകുന്നത്. തൊടിയൂർ ഗവ.എൽ. പി. എസിൽ ചേർന്ന യോഗത്തിൽ കെ .എസ്. പി. ഡി .സി ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ
കോഴിത്തീറ്റയും മരുന്നും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.രാജീവ്, സുനിത അശോകൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷബ്ന ജവാദ് ,ശ്രീകല, സി.ഒ.കണ്ണൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി
ജെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.