
ശാസ്താംകോട്ട: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം മൈനാഗപ്പള്ളി വേങ്ങ കാട്ടിൽ പറമ്പിൽ കിഴക്കതിൽ നാസറുദ്ദീൻ കുട്ടിക്ക്. അസംഘടിത മേഖലയിലെ തൊഴിലാളികളെ 15 വിഭാഗങ്ങളായി തിരിച്ച് നൽകുന്ന പുരസ്കാരത്തിൽ ചുമട്ട് തൊഴിലാളി വിഭാഗത്തിലാണ് നാസറുദീൻ കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. കുന്നത്തൂർ റേഷൻ സബ് ഡിപ്പോയിലെ തൊഴിലാളിയാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് പുരസ്കാരം ഏർപ്പെടുത്തുന്നത്.