 
പട്ടത്താനം: മയ്യനാട് ഗ്രാമ പഞ്ചായത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജലജീവൻ ഗാർഹിക കുടിവെള്ള പൈപ്പ്‌ലൈൻ വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിത്ര അദ്ധ്യക്ഷത വഹിച്ചു.
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്‌സൺ ഷീല, പഞ്ചായത്ത് അംഗങ്ങളായ എം. നാസർ, സൗമ്യ, സോണി, ഷഹാൽ, ജോയിസ് ഏണസ്റ്റ്, വാട്ടർ അതോറിറ്റി അസി. എൻജിനിയർ ഗീത, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ തുടങ്ങിയവർ സംസാരിച്ചു.
6,354 വീടുകളിലേക്കായി 12.21 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.