photo
ഐശ്വര്യകേരള യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാഗതസംഘം രൂപീകരണ യോഗം എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാഗതസംഘം രൂപീകരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എം.എം. നസീർ, ഗോപകുമാർ, നിർവാഹക സമിതി അംഗം പ്രൊഫ. ഇ. മേരിദാസൻ, മിൽമ ദക്ഷിണമേഖലാ ചെയർമാൻ കല്ലട രമേശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ജി. വേണുഗോപാൽ, ഷെരീഫ് ചന്ദനത്തോപ്പ്, അലക്‌സ് കുണ്ടറ, കല്ലട ഫ്രാൻസിസ്, ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി സഹജൻ, ആന്റണി ജോസ്, കായിക്കര നവാബ്, പാണ്ഡപുരം രഘു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ. ബാബുരാജൻ, നാസിമുദ്ദീൻ ലബ്ബ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ജ്യോതിർ നിവാസ്, കുണ്ടറ സുബ്രഹ്മണ്യൻ, വിമല ജെർമ്മിയാസ് തുടങ്ങിയവർ സംസാരിച്ചു.