asan
മാത്തൂരാശാൻ മണ്ണൂർകാവിൽ കഥകളി അവതരിപ്പിക്കുന്നു

കൊല്ലം: ഇന്നലെ അന്തരിച്ച കഥകളി ആചാര്യൻ മാത്തൂരാശാൻ അവസാനമായി അരങ്ങിലെത്തിയത് മൈനാഗപ്പള്ളിയിലെ മണ്ണൂർക്കാവിൽ. 16 നായിരുന്നു ഉത്സവ കഥകളി. മാത്തൂരാശാൻ കുന്തിയായിട്ടായിരുന്നു വേഷമിട്ടത്.
കർണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനായിരുന്നു പിന്നണിയിൽ. പത്തിയൂർ ശങ്കരൻ കുട്ടിയായിരുന്നു സംഗീതം. ലോക് ഡൗൺ ഇളവിനുശേഷം മണ്ണൂർക്കാവിൽ ആദ്യ കഥകളി നടന്നപ്പോൾ സന്താനഗോപാലത്തിൽ ബ്രാഹ്മണനായിട്ടായിരുന്നു മാത്തൂരാശാന്റെ വേഷം.