sajeev

പാരിപ്പള്ളി: നിറുത്തിയിട്ടിരുന്ന വാഹനത്തിൽ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു. കുളമട കൃഷ്ണകൃപയിൽ സജീവാണ് (47) മരിച്ചത്. കൂടെ സഞ്ചരിച്ച കുമാർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി പരവൂർ റോഡിൽ മൈലാടുംപാറയ്ക്ക് സമീപമാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ പാതയോരത്ത് നിറുത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിൽ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവിനെയും കുമാറിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരിച്ചു. ഭാര്യ: ബിനി. മക്കൾ: ആനന്ത്, അഭിരാമി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.